|    Dec 11 Tue, 2018 11:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാഷിസം രാജ്യം നേരിടുന്ന വലിയ വെല്ലുവിളി: മുല്ലപ്പള്ളി

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഫാഷിസമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ 101ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിനെതിരേ ശക്തമായ പോരാട്ടം നടത്തിയ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ധിരാഗാന്ധി നേരിട്ട സമാന സാഹചര്യമാണ് സമീപകാലത്തു കേരളത്തിലുള്ളത്. അയോധ്യയിലൂടെ ഉത്തരേന്ത്യയില്‍ ഹിന്ദു ഏകീകരണം നടപ്പാക്കിയ സംഘപരിവാര ശക്തികള്‍ ദക്ഷിണേന്ത്യയില്‍ ഹിന്ദു ഏകീകരണത്തിനുള്ള ദേശീയ അജണ്ടയായി ശബരിമല വിഷയത്തെ കാണുന്നു.
ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss