|    Oct 20 Sat, 2018 6:30 am
FLASH NEWS

ഫാഷിസം മനുഷ്യകുലത്തിന്റെ ശത്രു : ഡോ. കെ എസ് ഭഗവാന്‍

Published : 23rd September 2017 | Posted By: fsq

 

കണ്ണൂര്‍: ഫാഷിസം മനുഷ്യകുലത്തിന്റെ ആത്യന്തികമായ ശത്രുവാണെന്ന്  സംഘപരിവാരത്തിന്റെ വധഭീഷണി നേരിടുന്ന കന്നഡ സാഹിത്യകാരന്‍ ഡോ. കെ എസ് ഭഗവാന്‍. നാവടക്കില്ല എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ കണ്ണൂരില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ്‌വിരുദ്ധ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം മതത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ പുറത്തേക്ക് ഒന്നും വായിക്കാത്തവരുണ്ട്. അത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ഭയപ്പെടുത്തുന്നു. അവരുടെ മനസ്സും ചിന്തയുമെല്ലാം വളരെ ഇടുങ്ങിയതാണ്. ജാതി, മത, ഭാഷാപരവും മറ്റുള്ളതുമായ അസഹിഷ്ണുതയില്‍ രാജ്യം ഭീതിയിലാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് നിഷേധിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ജാഗരൂകരാണ് കേരളത്തിലെ ജനങ്ങള്‍. അസഹിഷ്ണുത വേദകാലം മുതലുണ്ട്. ജനാധിപത്യം സമത്വത്തില്‍ വിശ്വസിക്കുമ്പോള്‍ ജാതീയത അസമത്വമാണ് പ്രഖ്യാപിക്കുന്നത്. സര്‍വമതങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss