|    Nov 19 Sun, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫാഷിസം ചെറുക്കാന്‍ വിദ്യാര്‍ഥികള്‍ ഉണരണം : കാംപസ് ഫ്രണ്ട്

Published : 13th August 2017 | Posted By: fsq

 

ഷൊര്‍ണൂര്‍: ഫാഷിസത്തെ ചെറുക്കാന്‍ വിദ്യാര്‍ഥികള്‍ ഉണരണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ്. ഷൊര്‍ണുരില്‍ നടന്ന കാംപസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ തല്ലിക്കൊലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കുപോലും സാക്ഷി പറയാന്‍ ഭയക്കുന്ന ഇന്ത്യന്‍ജനതയെ കൈപിടിച്ചുയര്‍ത്തേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് വിദ്യാര്‍ഥികളാണ്. കാംപസുകളില്‍ കടന്നുകയറിയിട്ടുള്ള സംഘപരിവാര ഭീഷണികളെ വിദ്യാര്‍ഥിസമൂഹം എതിര്‍ക്കേണ്ടതുണ്ട്. മുസ്ലിം, ദലിത്, പിന്നാക്ക യുവതയെ ജാതിയുടെയും തീവ്രവാദത്തിന്റെയും പേരില്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭരണകൂടം നടത്തുന്നു. പുതിയ വിദ്യാഭ്യാസനയത്തെ ആര്‍എസ്എസ്‌വല്‍ക്കരിക്കാനുള്ള ശ്രമം കൂട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ്ഷമീര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, പി എം മുഹമ്മദ് റിഫ, സി പി അജ്മല്‍,  അല്‍ബിലാല്‍ സലിം, എസ് ശബാന സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക