|    May 25 Fri, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫാഷിസം ഗ്രാമതലങ്ങളിലേക്ക് പടരുന്നു : ആര്‍ ബി ശ്രീകുമാര്‍

Published : 13th June 2017 | Posted By: fsq

 

കൊണ്ടോട്ടി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരേ “ഫാഷിസത്തിനു മാപ്പില്ല, നീതിനിഷേധം നടപ്പില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഗ്രാമതലങ്ങളില്‍ വരെ പടര്‍ന്നുപിടിക്കുന്ന ഫാഷിസ്റ്റ് വര്‍ഗീയ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ജനാധിപത്യരാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടണമെന്നും ഉത്തരേന്ത്യയില്‍ പീഡനത്തിനിരയാവുന്നവര്‍ക്ക് സഹായം ന ല്‍കണം.  പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യന്‍ ജീവിതം. ഫാഷിസ്റ്റുകളുടെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാര്‍ ഫാഷിസ്റ്റുകളുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനെ ചെറുത്തു തോല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി വി ഇബ്രാഹീം എംഎല്‍എ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, റഷീദ് ഫൈസി വെള്ളാലിക്കോട് സംസാരിച്ചു. ഹജ്ജ് കമ്മിറ്റി അംഗം അഹ്മദ് മൂപ്പന്‍, പി എ ജബ്ബാര്‍ ഹാജി, കെ കെ എസ് തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss