|    Aug 21 Mon, 2017 6:31 am
FLASH NEWS

ഫാഷിസംചെറുത്ത് നില്‍പ്പ് പ്രദേശികമായി തുടങ്ങണം : എസ് ഡിപിഐ

Published : 13th August 2017 | Posted By: fsq

 

ചങ്ങരംകുളം: രാജ്യത്ത് ഭരണത്തിന്റെ മറവില്‍ ഫാഷിസം സംഹാര താണ്ഡവമാടുമ്പോള്‍ ജനാധിപത്യ മാര്‍ഗത്തിലുള്ള ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും, അത്തരം പ്രതിഷേധങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങണമെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി എ എം സുബൈര്‍ അഭിപ്രായപ്പെട്ടു. എസ്ഡിപിഐ ചങ്ങരംകുളം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലങ്കോട് നന്നംമുക്ക് പഞ്ചായത്തുകളിലെ ബ്രാഞ്ച് ഭാരവാഹികളെ പങ്കെടുപ്പിച്ച്  നടത്തിയ നേതൃത്വ ക്യാംപ്  ഉദ്ഘാടനം സംസാരിക്കുകയായിരുന്നു. മേഖലാ കമ്മറ്റി ചെയര്‍മാന്‍ അശ്‌റഫ് പാവിട്ടപുറം അധ്യക്ഷത വഹിച്ചു. അബൂദാബി മോഡല്‍ സ്‌കൂള്‍ വൈ: പ്രിന്‍സിപ്പല്‍ കെ വി അബ്ദുല്‍ റഷീദ്, തവനൂര്‍ മണ്ഡലം സെക്രട്ടറി റഈസ് പുറത്തൂര്‍, പൊന്നാനി മണ്ഡലം  പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട്, റഷീദ് കാഞ്ഞിയൂര്‍, റഷീദ് പെരുമുക്ക്, മുത്തു അയിനിച്ചോട്., ഹസന്‍ ചിയ്യാനൂര്‍ ,വി .പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക