|    May 23 Tue, 2017 2:20 pm
FLASH NEWS

ഫാഷന്‍ ഫ്രൂട്ട് കൃഷിയുടെ വിജയഗാഥയുമായി മഹാത്മ ജൈവകൃഷി കൂട്ടായ്മ

Published : 15th October 2016 | Posted By: Abbasali tf

ആനക്കര:  മഹാത്മ കൂട്ടായ്മയുടെ ജൈവ കൃഷിയില്‍് ഫാഷന്‍ഫ്രൂട്ട് കൃഷിയുടെ വിജയതിളക്കം. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണത്തെ മഹാത്മ കര്‍ഷക കൂട്ടായ്മയാണ് 80 സെന്റ് ഭൂമിയില്‍ പൂര്‍ണ്ണമായും ജൈവ വളത്തില്‍ ഫാഷന്‍ഫ്രൂട്ടിന് വിളയൊരുക്കിയത്.  മേഖലയിലെ കര്‍ഷകരും വിവിധ വകുപ്പുകളില്‍ നിന്നും വിരമിച്ച ഉദോ്യഗസ്ഥരും ചേര്‍ന്നാണ് കൃഷി തുടങ്ങിയത്. ഫാഷന്‍ഫ്രൂട്ടിലെ പര്‍പ്പി ള്‍, യെല്ലോ, ആപ്പിള്‍ എന്നീ പേരിലുള്ള  ഇനങ്ങളാണ് ഇവിടെയുള്ളത്.  കൃഷി തുടങ്ങുന്നതിനായി കൂട്ടായ്മ പ്രവര്‍ത്തകര്‍ പാലക്കാട് നെല്ലിയാമ്പതിയിലുളള്ള സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തിലെത്തുകയും ഫ്രൂട്ട്‌സ് കൃഷിചെയ്യുന്നതിനായുളള കാര്യങ്ങളെകുറിച്ച് പഠിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആത്മ പദ്ധതി പ്രകാരം നാല്‍പ്പതിനായിരം രൂപ സഹായമായി ലഭിച്ചു. കൂടാതെ കൂട്ടായ്മയിലെ 12 പേര്‍ ചേര്‍ന്ന് രണ്ട്‌ലക്ഷത്തി അറുപതിനായിരം രൂപയും ചേര്‍ത്ത് മൂന്നുലക്ഷം മുതല്‍ മുടക്കിലാണ് ഫേഷന്‍ഫ്രൂട്ട് കൃഷി തുടങ്ങിയത്. തൈ ഒന്നിന് പതിനഞ്ച് രൂപ നിരക്കില്‍  നെല്ലായാംപതിയില്‍ നിന്നുമാണ് കൊണ്ടു വന്നത്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് തൈ നട്ടത്. ആട്ടിന്‍കാഷ്ടവും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതം ചെടികള്‍ക്ക് വളമായി നല്‍കുകയും ചെയ്തു. ഫാഷന്‍ഫ്രൂട്ട് ചെടി നട്ടുകഴിഞ്ഞ് 9 മാസം കഴിഞ്ഞതോടെ നൂറുമേനി വിളവാണ് ലഭിച്ചതത്. ഉല്‍പ്പാദിപ്പിച്ച് ഉണ്ടാക്കുന്ന പഴങ്ങള്‍ പൂര്‍ണ്ണമായും നെല്ലിയാമ്പതിയിലുളള സര്‍ക്കാര്‍ ഗവേഷണ കേന്ദ്രം വഴി ഏറ്റെടുക്കാമെന്ന ഉറപ്പിന്‍മേലാണ് കൃഷി തുടങ്ങിയത്. എന്നാല്‍ പ്രദേശിക മാര്‍ക്കറ്റില്‍ തന്നെ പഴങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ജൈവകൃഷി പ്രവര്‍ത്തകര്‍ പറയുന്നത്.  തിരുമിറ്റക്കോട് ഇട്ടോണത്തുളള മഹാത്മ ജൈവകൃഷി കൂട്ടായ്മയുടെ ഫാഷന്‍ഫ്രൂട്ട് കൃഷി ജില്ലയിലെ രണ്ടാമത്തെ വലിയ കൃഷിയാണ്. ഒന്നാമത്തേത് നെല്ലായാമ്പതിയിലുളള കൃഷിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day