|    Jul 21 Fri, 2017 12:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാറൂഖ് വധം പോപുലര്‍ഫ്രണ്ട് പ്രതിഷേധിച്ചു

Published : 14th October 2016 | Posted By: SMR

കോഴിക്കോട്: കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട്എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിന്റെ കൊലപാതകത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് ശക്തിയായി പ്രതിഷേധിച്ചു.
ലീഗിലെ ക്രമിനലുകള്‍ നടത്തുന്ന  ഈ കൊലപാതക രാഷ്ട്രീയസംസ്‌കാരം കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണ്. പോലീസ് നോക്കി നില്‍ക്കെയാണ് അക്രമി ഫാറൂഖിനെ കൊലപ്പെടുത്തിയതെന്നത് ഗൗരവപൂര്‍വം കാണണം.
കുറ്റത്തില്‍ പങ്കെടുത്തവരെ മാത്രമല്ല ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചനയും വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. മുസ് ലിം ലീഗിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പാര്‍ടി തയ്യാറാകാത്തതും ഇത്തരം ക്രിമിനലുകള്‍ക്ക് ലീഗ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംരക്ഷണവുമാണ് അക്രമ സംഭവങ്ങള്‍ക്ക് പ്രേരണയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക