|    Nov 19 Sun, 2017 12:38 pm
FLASH NEWS

ഫാറൂഖ് വധം: നാടെങ്ങും പ്രതിഷേധം

Published : 15th October 2016 | Posted By: Abbasali tf

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറൂഖിനെ ലീഗ് പ്രവര്‍ത്തകന്‍ വെട്ടിക്കൊലപ്പെടുത്തയില്‍ നാടെങ്ങും പ്രതിഷേധം. എസ്ഡിപിഐ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. പുതിയതെരുവില്‍ ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനത്തിനു അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസ്, പഞ്ചായത്ത് പ്രസിഡന്റ് നവാസ് നായക്കന്‍, സെക്രട്ടറി സുമീര്‍ കുന്നുംകൈ, എം സി ഹാശിം, എ ടി റഫീഖ് നേതൃത്വം നല്‍കി. ഇരിട്ടിയില്‍ നടത്തിയ പ്രകടനത്തിനു ജില്ലാ സെക്രട്ടറി പി കെ ഫാറുഖ്, അബ്ദുല്‍ സത്താര്‍, യഅ്കൂബ്, എസ് നൂറുദ്ദീന്‍, സിറാജ് നടുവനാട്, കെ പി ഖാദര്‍കുട്ടി, പി പി അബ്ദുല്ല നേതൃത്വം നല്‍കി. ധര്‍മടം മണ്ഡലത്തിലെ എടക്കാട് നടന്ന പ്രകടനത്തിനു മണ്ഡലം സെക്രട്ടറി പി ടി വി ശംസീര്‍, പി ബി മൂസക്കുട്ടി നേതൃത്വം നല്‍കി. മുഴപ്പിലങ്ങാട്ട് മണ്ഡലം പ്രസിഡന്റ് മുസ്തഫ, അസ്്‌ലം എന്നിവരും കാടാച്ചിറയില്‍ നൗഷാദ്, സാജിദ് എന്നിവരും അഞ്ചരക്കണ്ടിയില്‍ നിസാം, അര്‍ഷാദ് എന്നിവരും നേതൃത്വം നല്‍കി. പൊയ്ത്തുംകടവ്, ഉമ്മന്‍ചിറ, പൊതുവാച്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക