|    Dec 19 Tue, 2017 2:08 am
FLASH NEWS

ഫാറൂഖ് വധം: ഉന്നതതല അന്വേഷണം വേണം- എസ്ഡിപിഐ

Published : 20th October 2016 | Posted By: SMR

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറുഖിനെ ഹര്‍ത്താല്‍ ദിനത്തില്‍ പോലിസുകാരും ജനങ്ങളും നോക്കിനില്‍ക്കെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചനക്കാരെയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേസില്‍ ലീഗ് പ്രവര്‍ത്തകനായ കട്ട റഊഫിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഢാലോചനക്കാരേയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല. മേഖലയിലെ കഞ്ചാവ്-ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റിവളര്‍ത്തുന്ന പ്രാദേശിക ലീഗ് നേതാക്കള്‍ക്കെതിരേ ഉന്നതതല അന്വേഷണം നടത്തണം. ഫാറൂഖിനെ കൊലപ്പെടുത്തിയ കട്ട റഊഫിന്റെ സംഘത്തില്‍പെട്ട സിറ്റിയിലെ തന്നെ ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു പോലിസ് ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഗുണ്ടാ സംഘങ്ങളെ മുന്‍നിര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി പ്രതി ലീഗ് പ്രവര്‍ത്തകനല്ലെന്നും സംഭവത്തില്‍ ലീഗിന് ബന്ധമില്ലെന്നും വരുത്തിത്തീര്‍ക്കാനാണു ശ്രമിക്കുന്നത്.പാചകതൊഴിലാളി യൂനിയന്‍ നേതാവ് കൂടിയായ ഫാറൂഖിനു യാതൊരുവിധ സ്വഭാവ  ദൂഷ്യവുമില്ലെന്ന് നാട്ടുകാര്‍ക്കെല്ലാം പകല്‍പോലെ അറിയാം. എന്നിട്ടും കഞ്ചാവ് തര്‍ക്കത്തിലാണ് ഫാറൂഖ് കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ത്ത് ഒളിച്ചോടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളെ പോറ്റി വളര്‍ത്തുകയും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പ്രാദേശിക ലീഗ് നേതാക്കള്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്്ജുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, മണ്ഡലം സെക്രട്ടറി സി എച്ച് ഫാറൂഖ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss