|    Jan 24 Tue, 2017 6:39 am

ഫാറൂഖ് വധം: അനുശോചന യോഗം ചേര്‍ന്നു

Published : 15th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിറ്റി സെന്‍ട്രലില്‍ അനുശോചന പൊതുയോഗം ചേര്‍ന്നു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദഘാടനം ചെയ്തു. എസ്ഡിപിഐ കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റ് എ ആസാദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ഡിവിഷന്‍ പ്രസിഡന്റ് കെ ഫവാസ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സി ഇംതിയാസ്, കേരളാ സ്‌റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ, മുഹമ്മദ് മന്‍സൂര്‍(ജമാഅത്തെ ഇസ്്‌ലാമി), ഹസീര്‍(കാംപസ് ഫ്രണ്ട്), എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സി എച്ച് ഫാറൂഖ്, സി എം നസീര്‍, ബി ശംസുദ്ധീന്‍ മൗലവി, ബി ഇക്ബാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക