|    Jan 22 Sun, 2017 7:52 pm
FLASH NEWS

ഫാറൂഖ് കോളജ് മുന്നേറ്റം തുടരുന്നു

Published : 28th February 2016 | Posted By: SMR

വടകര: തിരുവള്ളൂരില്‍ നടക്കുന്ന ബി സോണ്‍ കലോല്‍സവത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജ് മുന്നേറ്റം തുടരുന്നു. സ്‌റ്റേജിതര മല്‍സരങ്ങളടക്കം 43 ഐറ്റത്തില്‍ വിധി വന്നപ്പോള്‍ ഫാറൂഖ് കോളജ് 146 പോയിന്റോടെ മുന്നിട്ടു നില്‍ക്കുകയാണ്. തൊട്ടു പിന്നിലായി 127 പോയിന്റോടെ ദേവഗിരി കോളജ് രണ്ടാമതും 27 പോയിന്റുമായി വെസ്റ്റ് ഹില്‍ എന്‍ജിനീയറിങ് കോളജ് മൂന്നാമതുമുണ്ട്.
പ്രധാന വേദിയായ ഒന്നില്‍ മാപ്പളിപ്പാട്ട്, കോല്‍ക്കളി മത്സരങ്ങളാണ് നടന്നത്. വീറും വാശിയുമേറിയ കോല്‍ക്കളി മല്‍സരം രാത്രി വരെ നീണ്ടു. വേദി രണ്ടില്‍ ദേശഭക്തിഗാനം, സംഘഗാനം, നാടകം തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ഇവിടെയും മല്‍സരങ്ങള്‍ ടീമുകളുടെ ബാഹുല്യം നിമിത്തം രാത്രി വരെ നീണ്ടു.വേദി മൂന്നില്‍ നടക്കേണ്ട ചാക്യാര്‍ കൂത്ത് ടീമുകളില്ലാത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് നടന്ന ഓട്ടന്‍ തുള്ളല്‍ മല്‍സരം ഏറെ വാശിയേറിയതായിരുന്നു. ആറ് പേരാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
മണാശ്ശേരി എംഎഎംഒ കോളജിലെ പി കെ ശ്രുതി ഉണ്ണികൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. പ്രൊവിഡന്‍സ് കോളജിലെ ഋതുല്യ ആര്‍ നായര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേവഗിരി സെന്റ് ജോസഫ് കോളജിലെ അയിഷ സയാനയും ഫറൂഖ് കോളജിലെ ഗോപികാ സുരേന്ദ്രനും ഈയിനത്തില്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക