|    Nov 17 Sat, 2018 8:30 pm
FLASH NEWS
Home   >  National   >  

ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നയാളെ വെടിവച്ചു കൊന്നു

Published : 4th August 2018 | Posted By: afsal ph


ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. പൂഞ്ച് സ്വദേശിയായ മുര്‍ഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് ജമ്മു മേഖലാ ഐജി എസ്ഡി സിങ് ജാംവാള്‍ അറിയിച്ചു. ഫാറൂഖ് അബ്ദുല്ലയുടെ ഭട്ടിന്‍ഡിയിലെ വീട്ടിലാണ് സംഭവം. ശ്രീനഗറില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുല്ല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂഡല്‍ഹിയിലായിരുന്നു. കാറിലെത്തിയ മുര്‍ഫാസ് ഷാ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലെ സുരക്ഷാ ബാരിക്കേഡില്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലാണ് ഇയാള്‍ മരിച്ചത്. സുരക്ഷാസേനാംഗങ്ങളില്‍ ഒരാള്‍ക്കു അക്രമത്തില്‍ പരുക്കേറ്റു. വിഐപി കവാടത്തിലൂടെ എസ്‌യുവിയില്‍ കടന്നെത്തിയ ഇയാള്‍ ആയുധധാരിയായിരുന്നില്ലെന്നും ഐജി വ്യക്തമാക്കി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള ഫാറൂഖിന്റെ വസതിയില്‍ ഉണ്ടായ അതിക്രമം വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss