|    Jan 18 Wed, 2017 3:57 pm
FLASH NEWS

ഫാറൂഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 14th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് സിറ്റി ഐറ്റാണ്ടി പൂവലളപ്പിലെ എം ഫാറൂഖിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ രാവിലെ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞതു മുതല്‍ ആശുപത്രിയിലേക്കും വീട്ടിലേക്കും വന്‍ ജനപ്രവാഹമായിരുന്നു. പൊതുവെ സൗമ്യനും ശാന്തശീലക്കാരനുമായ ഫാറൂഖിന്റെ വിയോഗം നാട്ടുകാരെയും അദ്ദേഹത്തെ അറിയുന്നവരെയും സ്തബ്ധരാക്കി. വര്‍ഷങ്ങളായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫാറൂഖ് പ്രദേശത്ത് സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നാട്ടുകാരും എത്തിയിരുന്നു. തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അഴീക്കോട് മീന്‍കുന്നിലെ ഭാര്യവീട്ടിലും തുടര്‍ന്ന് കണ്ണൂര്‍ സിറ്റി ഐറ്റാണ്ടി പൂവളപ്പിലെ സ്വന്തം വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. തക്്ബീര്‍ ധ്വനികളുടെ അകമ്പടിയില്‍ വന്‍ ജനാവലിയാണു മയ്യിത്തിനൊപ്പമെത്തിയത്. കുട്ടികളും വൃദ്ധന്‍മാരുമടക്കം ആയിരങ്ങള്‍ ഫാറൂഖിന്റെ ചേതനയറ്റ മൃതദേഹം ഒന്നുകാണാനെത്തിയിരുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്്ദുല്‍ മജീദ് ഫൈസി, സെക്രട്ടറി എ കെ അബ്്ദുല്‍ മജീദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറി ബി നൗഷാദ്, ദേശീയ സമിതി അംഗങ്ങളായ പി എം മുഹമ്മദ് റോഷന്‍, ഹാമിദ് മുഹമ്മദ്, സംസ്ഥാന സമിതിയംഗങ്ങളായ സാദത്ത് മാസ്റ്റര്‍, വി കെ നൗഫല്‍, കെ കെ ഹിശാം, ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറിമാരായ എന്‍ പി ശക്കീല്‍, പി കെ ത്വാഹ തങ്ങള്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്്ദുല്‍ ജബ്ബാര്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സജീര്‍ കീച്ചേരി തുടങ്ങിയവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക