|    Jan 23 Mon, 2017 10:34 pm

ഫാറൂഖിന്റെ കൊലപാതകം: എസ് ഡി പി ഐ പ്രതിഷേധിച്ചു

Published : 13th October 2016 | Posted By: G.A.G

SDPIകണ്ണൂര്‍ : കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപി ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് ശക്തമായി പ്രതിഷേധിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കട്ട റഹൂഫിന്റെ നേത്രത്വത്തിലാണ് ആക്രമണം നടന്നത്. നേരത്തെയും ഇയാളുടെ നേത്രത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്്്് നേരെയും സ്ഥാപനങ്ങള്‍ക്ക്്് നേരെയും ലീഗ് ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ ഈ സംഘത്തിന് എല്ലാ ഒത്താശയും ചെയ്ത കൊടുത്തത് പ്രാദേശിക ലീഗ് നേതാക്കളാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന ചില നേതാക്കളുടെ നടപടി കാരണമാണ് കൊലപാതകം ചെയ്യാന്‍ ഇവര്‍ക്കു പ്രേരണ ആയത്. ഈ കൊലപാതകത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും ഈ ക്രിമിനല്‍ സംഘത്തിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന നേതാക്കള്‍ജെതിരെ അന്വേഷണം നടത്തണമെന്നും ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 624 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക