|    Aug 21 Mon, 2017 10:17 am
Home   >  Todays Paper  >  page 9  >  

ഫാര്‍ക്കുമായുള്ള പുതിയ കരാറിന് കൊളംബിയന്‍ സെനറ്റിന്റെ അംഗീകാരം

Published : 1st December 2016 | Posted By: SMR

ബെഗോട്ട: രാജ്യത്തെ ഏറ്റവും വലിയ ഇടതു വിമത സംഘമായ ഫാര്‍ക്കുമായുള്ള പുതുക്കിയ സമാധാനക്കരാറിന് കൊളംബിയന്‍ സെനറ്റിന്റെ അംഗീകാരം. അരനൂറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ സപ്തംബറില്‍ കാര്‍ട്ടജെനയില്‍ ഒപ്പുവച്ച സമാധാന കരാര്‍ ജനഹിത പരിശോധനയില്‍ തലനാരിഴയ്ക്ക് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതുക്കിയ കരാര്‍ രൂപപ്പെടുത്തിയത്.
പുതിയ കരാര്‍ ശക്തവും പ്രതിപക്ഷം ആവശ്യപ്പെട്ട മാറ്റങ്ങളോട് കൂടിയുള്ളതുമാണെന്നു പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. അതേസമയം, പുതിയ കരാറും വിമത നേതൃത്വത്തോട് കരുണ കാണിക്കുന്നതാണെന്ന് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ അല്‍വാരോ യുറീബെ ആരോപിച്ചു.
പുതുക്കിയ കരാര്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനായി അധോസഭയുടെ മേശപ്പുറത്തു വയ്ക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊളംബിയ സര്‍ക്കാരും ഇടതുപക്ഷ വിമതരായ ഫാര്‍ക്ക് ഒളിപ്പോരാളികളും തമ്മില്‍ പുതുക്കിയ സമാധാനക്കരാറില്‍ ഒപ്പുവച്ചത്. യുറീബെയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക