|    Jan 18 Wed, 2017 3:55 pm
FLASH NEWS

ഫാര്‍കുമായുള്ള വെടിനിര്‍ത്തല്‍ നീട്ടി

Published : 15th October 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയയില്‍ ഫാര്‍ക് വിമതരുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ സര്‍ക്കാര്‍ ഈ വര്‍ഷാവസാനം വരെ നീട്ടി. ഫാര്‍കുമായി വീണ്ടും സമാധാനക്കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞ ആഗസ്തിലാണ് സമാധാനക്കരാറില്‍ സര്‍ക്കാരും ഫാര്‍ക് നേതാവും ഒപ്പുവച്ചത്. എന്നാല്‍, ഹിതപരിശോധനയില്‍ ജനങ്ങള്‍ സമാധാനക്കരാര്‍ തള്ളുകയായിരുന്നു. ഡിസംബര്‍ 31 വരെ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്തോസ് ടെലിവിഷനിലൂടെ അറിയിച്ചു. ഇക്കാലയളവില്‍ പുതിയ സമാധാനക്കരാറിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷവുമായി കൂടിയാലോചിച്ചശേഷമാണ് അദ്ദേഹം തീരുമാനം കൈക്കൊണ്ടത്. ഫാര്‍ക് വിമതരും ഇക്കാര്യം ശരിവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക