|    Dec 14 Thu, 2017 3:57 am
FLASH NEWS

ഫാമില്‍ തെരുവുനായ ആക്രമണം: 800 ഓളം കോഴികള്‍ ചത്തു

Published : 15th July 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ഫാമില്‍ തെരുവുനായ അക്രമണം. 800 ഓളം കോഴികള്‍ കടിയേറ്റ് ചത്തു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം. ആലിപ്പറമ്പ് കാമ്പുറം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കോഴിഫാമിലെ 800 ഓളം വരുന്ന കോഴികളെ യാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കമ്പുറത്തെ യുവ കൂട്ടായ്മയുടെ സംരംഭമായ കോഴിഫാമിലെ ഇരുമ്പ് സുരക്ഷഭിത്തി കടിച്ചുമുറിച്ചാണ് തെരുവുനായ്ക്കള്‍ അകത്തു കയറി കോഴികളെ കടിച്ചുകൊന്നത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥര്‍ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ തെരുവുനായകളുടെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണകാരികളായ തെരുവുനായകളുടെ ശല്യത്തിനു പഞ്ചായത്ത് അധികൃതര്‍ പരിഹാരം കാണണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക