|    Jan 17 Tue, 2017 12:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫാന്‍സി നമ്പര്‍ ലേലത്തില്‍ 1.47 കോടി റിയാല്‍ ലഭിച്ചു

Published : 24th September 2016 | Posted By: SMR

ദോഹ: ഗതാഗത വകുപ്പ് നടത്തിയ വാഹന ഫാന്‍സി നമ്പര്‍ ലേലത്തില്‍ 1,47,56,000 റിയാല്‍ മൊത്തത്തില്‍ ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ലേലം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അവസാനിച്ചു.
ശക്തമായ മല്‍സരമാണ് അവസാന ദിനമായ വ്യാഴാഴ്ച നടന്നതെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. 322222 എന്ന നമ്പറിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 14,86,000 റിയാലിനാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. 366666 നമ്പര്‍ 13,42,000 റിയാലിനും 311113 നമ്പര്‍ 13,34,000 റിയാലിനും 355555 നമ്പര്‍ 13,08,000നും 313131 നമ്പര്‍ 11,22,000 റിയാലിനും ലേലത്തില്‍ പോയി.
25 നമ്പറുകളാണ് ഗതാഗത വകുപ്പ് ലേലത്തില്‍ വച്ചത്. 20,000 റിയാലായിരുന്നു ലേലത്തില്‍ പങ്കെടുക്കാനുള്ള സെക്യൂരിറ്റി തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക