|    Jul 21 Sat, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫാദര്‍ ടോമിന്റെ മോചനം : മോചനദ്രവ്യം നല്‍കിയിട്ടില്ല-വിദേശകാര്യ സഹമന്ത്രി

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ്. ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ബഹളങ്ങളുണ്ടാക്കാതെയുള്ള ശ്രമമാണ് നടത്തിയതെന്നും അത് ഫലം കണ്ടെന്നും വി കെ സിങ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ടല്ലാതെയുള്ള ശ്രമമാണ് രാജ്യം നടത്തിയത്. മോചനം സാധ്യമാക്കുകയെന്നതായിരുന്നു പ്രധാനം. ഇന്ത്യയിലേക്ക് എന്ന് മടങ്ങി വരണമെന്ന കാര്യം ഫാദര്‍ ടോം തന്നെ തീരുമാനിക്കുമെന്നും വി കെ സിങ് പറഞ്ഞു. യുഎന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് തന്റെ പദവിയില്‍ താഴ്ന്നയാളോടാണ് മന്ത്രിക്ക് ചര്‍ച്ച നടത്തേണ്ടിയിരുന്നത് എന്നതിനാലാണെന്ന് വി കെ സിങ് പറഞ്ഞു. പദവിയില്‍ താഴ്ന്നവരുമായി സംസ്ഥാന മന്ത്രി ചര്‍ച്ച നടത്തുന്നത് അഭിമാനകരമല്ല. രാജ്യത്തിന്റെ അഭിമാനം പ്രധാനമാണെന്നും വി കെ സിങ് പറഞ്ഞു.അതേസമയം, മന്ത്രിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞത് പ്രോട്ടോകോള്‍ ലംഘനമുള്ളതിനാലാണെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന കടകംപള്ളി തള്ളി. പ്രോട്ടോകോള്‍ പ്രശ്‌നംമൂലമാണ് സന്ദര്‍ശനാനുമതി ലഭിക്കാത്തതെന്ന വിവരം കേന്ദ്രത്തില്‍നിന്നും സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. പ്രോട്ടോകോള്‍ വലിയ പ്രശ്‌നമാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. പ്രോട്ടോകോള്‍ പ്രശ്‌നം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി വി കെ സിങ് എല്ലാ കാര്യങ്ങളും പ്രോട്ടോകോള്‍ അനുസരിച്ചാണോ ചെയ്യാറുള്ളതെന്നും അദ്ദേഹം ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss