|    Oct 23 Tue, 2018 8:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫാദര്‍ ടോം ഉഴുന്നാലില്‍ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്ത്

Published : 10th May 2017 | Posted By: fsq

 

ഏദന്‍: യമനില്‍ നിന്നും ഐഎസ്് തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ സഹായമഭ്യര്‍ഥിക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്്. യമനിലെ വെബ്്‌സൈറ്റാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്്. നിരന്തരം സഹായം അഭ്യര്‍ഥിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും തന്റെ മോചനത്തിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. തന്റെ ആരോഗ്യം ക്ഷയിക്കുകയാണ്. ഉടനടി ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ അപകടമാണ്. തട്ടിക്കൊണ്ടുപോയവര്‍ നല്ലതുപോലെയാണ് പെരുമാറുന്നത്്.  ഇവര്‍ ഇന്ത്യന്‍ സര്‍ക്കാരുമായും അബുദാബിയിലെ ബിഷപ്പുമായും ബന്ധപ്പെട്ടിരുന്നു, എന്നാല്‍ അവരില്‍ നിന്നും ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. തന്നെ മോചിപ്പിക്കുന്നതിന് വേണ്ടി ആവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം ബന്ധുക്കളോട് അഭ്യര്‍ഥിക്കുന്നുണ്ട്്. 2016 മാര്‍ച്ചിലാണ് യമനിലെ ദക്ഷിണ തുറമുഖ നഗരമായ ഏദനില്‍ നിന്നും കോട്ടയം രാമപുരം സ്വദേശിയായ ഫാദര്‍ ടോം ഉഴുന്നാലിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss