|    Jan 23 Mon, 2017 10:14 am
FLASH NEWS

ഫാതിമത്ത് മുബശിറയുടെ തിരോധാനത്തിന് ഒരു മാസം

Published : 11th January 2017 | Posted By: Navas Ali kn

ksd_mubashira_missing__170111174059929

കാഞ്ഞങ്ങാട്: സ്‌കൂളിലേയ്ക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് മുബശിറ(15)യെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല.  പെരിയയിലെ സ്വകാര്യ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ മുബശിറ സ്‌കൂളിലേയ്ക്ക് പോയി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് സയാസിനെയും കാണാതായതായും വിവരം ലഭിച്ചിരുന്നു. കാണാതാകുമ്പോള്‍ മുബശീറ തന്റെ ഏഴുപവന്‍ സ്വര്‍ണവും കൂടെ കൊണ്ടുപോയിരുന്നു. സയാസ് തന്റെ ഫോണ്‍ കാഞ്ഞങ്ങാട്ടെ കടയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം ഭീമാ പള്ളിയില്‍ പോയിട്ടുള്ള മുഹമ്മദ് സയാസ് ഭീമാ പള്ളി സ്വദേശികളായ ഏതാനും പേരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും സൂചനയുള്ളതായാണ് പേലിസിനു ലഭിച്ച വിവരം.  അവരുടെ സഹായത്തോടെ മുബശിറയുമായി മുഹമ്മദ് സയാസ് ഒളിവില്‍ കഴിയുന്നതായും സംശയമുണ്ട്. അതേസമയം കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് സിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും പോലിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥിനി ക്രിമിനല്‍ സംഘത്തിന്റെ വലയില്‍ ഇവര്‍ പെട്ടിരിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,299 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക