|    Jan 24 Tue, 2017 10:27 am
FLASH NEWS

ഫാക്ട്: സമരം ഒത്തുതീര്‍പായി

Published : 13th July 2016 | Posted By: SMR

കളമശ്ശേരി: സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഫാക്ടിലെ വിവിധ ഡിവിഷനുകളില്‍ ജോലി ചെയ്യുന്ന സിഎല്‍ആര്‍ തൊഴിലാളികളുടെ സമരം തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ പിന്‍വലിച്ചു.
തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കുന്ന കൂലിയില്‍നിന്നും പ്രതിദിനം 160 രൂപ വര്‍ധിപ്പിച്ച് നല്‍കാമെന്ന് ഒടുവില്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ഇടക്കാലാശ്വാസമായി വര്‍ധിപ്പിച്ച കൂലിയുടെ 30 ശതമാനം വര്‍ധനവ് മൂന്നു മാസത്തെ കുടിശ്ശിക സഹിതം ഓണത്തിന് വിതരണം ചെയ്യാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു. വേതനവ്യവസ്ഥകള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച ഏപ്രിലില്‍ നടത്താനും തീരുമാനിച്ചു. കഴിഞ്ഞ 2012ല്‍ കാലാവധി അവസാനിച്ച കരാര്‍ വ്യവസ്ഥകള്‍ നാലു വര്‍ഷം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതിനെതുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് സിഎല്‍ആര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചത്.
സിഎല്‍ആര്‍ തൊഴിലാളികള്‍ ചെയ്യുന്ന സമാനജോലികളില്‍ ഏര്‍പെട്ടിരിക്കുന്ന കോണ്‍ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 875 രൂപയും സ്ഥിരം തൊഴിലാളികള്‍ക്ക് 1400 രൂപയും നല്‍കുമ്പോള്‍ സിഎല്‍ആര്‍ തൊഴിലാളികള്‍ക്ക് 425 രൂപയാണ് വേതനമായി ലഭിച്ചിരുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ട കരാര്‍ വ്യവസ്ഥകള്‍ നിരവധി തവണ തൊഴിലാളി നേതാക്കളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. തിങ്കളാഴ്ച്ച പണിമുടക്കിയ സ്ത്രീകളടക്കം 385 ഓളം തൊഴിലാളികള്‍ ഫാക്ട് കവലയില്‍നിന്നും കോര്‍പറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് പോലിസും സിഎസ്എഫും തടഞ്ഞെങ്കിലും സമരക്കാര്‍ സുരക്ഷവലയം ഭേദിച്ച് സിഎംഡിയുടെ വസതിക്കു മുമ്പില്‍ പോലിസിന്റെ അഭ്യര്‍ഥനമാനിച്ച് വസതിക്കു സമീപം മാര്‍ച്ച് അവസാനിപ്പിച്ച് ധര്‍ണ ആരംഭിച്ചു. ധര്‍ണയില്‍ പങ്കെടുത്ത സ്ത്രീകളടക്കം തൊഴിലാളികള്‍ പിരിഞ്ഞു പോവാതെ വരികയും രാത്രി വൈകിയും കോര്‍പറേറ്റ് ഓഫിസില്‍ സിഎംഡിക്ക് വസതിയിലേക്ക് വരാന്‍ സാധിക്കാത്ത വിധം തൊഴിലാളികള്‍ സമരം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകി സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് സമരസ്ഥലത്തെത്തുകയും സിഎംഡിയുമായി ചര്‍ച്ച നടത്തുകയും ഇതിനെതുടര്‍ന്ന് ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു.
ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ കെ ചന്ദ്രന്‍പിള്ള, രഘുനാഥ് പനവേലി, പി എസ് അഷ്‌റഫ്, വി പി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക