|    Jun 27 Tue, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാക്ട്: ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി

Published : 25th October 2016 | Posted By: SMR

കൊച്ചി: ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ വെയിങ് ബ്രിഡ്ജില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി. 17 ടണ്‍ ഭാരം അളക്കുന്ന വെയിങ് ബ്രിഡ്ജിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കൃത്രിമമൊന്നും കണ്ടെത്താനായില്ലെന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ ജീസണ്‍ പറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്ന വെയിങ് ബ്രിഡ്ജ് പരിശോധനാ കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന. അതേസമയം ജിപ്‌സം വില്‍പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഫാക്ട് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ജിപ്‌സം കരാര്‍ ലഭിച്ച സ്ഥാപനങ്ങളിലും ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ കോര്‍പറേറ്റ് ഓഫിസിലും കഴിഞ്ഞ ദിവസം സിബിഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്.
കൊച്ചിക്ക് പുറമെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങി ഇരുപതിലേറെ കേന്ദ്രങ്ങളിലായിരുന്നു സിബിഐ മറ്റു സംസ്ഥാനങ്ങളിലെ യൂനിറ്റുകളുടെ സഹകരണത്തോടെ റെയ്ഡ് നടത്തിയത്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍ കൊച്ചിയിലെത്തിക്കാന്‍ സമയമെടുക്കുമെന്നും അതിനുശേഷമേ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കൂവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാക്ഷികളുടെ മൊഴിയെടുക്കലും നടക്കും. അതിനുശേഷം ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ അടക്കമുള്ളവരെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക