|    Jun 26 Mon, 2017 4:05 pm
FLASH NEWS
Home   >  Kerala   >  

ഫാക്ടിലെ സിബിഐ പരിശോധന: പിടിച്ചെടുത്തവയില്‍ പുള്ളിമാന്റെ തോലും

Published : 22nd October 2016 | Posted By: Navas Ali kn

fact

ജിപ്‌സം വില്‍പനയിലെ അഴിമതിയുമായി  ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ  ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ വന്‍ നിക്ഷേപങ്ങളുടെ രേഖകളും പുള്ളിമാന്റെ തോലും പിടിച്ചെടുത്തു. ഡെ. ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്റെ അമ്പലമുകളിലെ ഫ്‌ളാറ്റില്‍ നിന്നാണ് പുള്ളിമാന്റെ തോല്‍ പിടിച്ചെടുത്തത്. സി.ബി.ഐ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് കസ്റ്റഡിയിലെടുത്തു.
ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍ അംബിക, മൂന്ന് ഡെ. ജനറല്‍ മാനേജര്‍മാര്‍ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ പരിശോധന  നടന്നത്.
ഫാക്ടില്‍ നിന്നുള്ള ജിപ്‌സം കയറ്റി അയക്കലുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ് മുമ്പാകെ പരാതി എത്തിയത്. നേരത്തെ ഫാക്ട് നേരിട്ടാണ് ജിപ്‌സം അയച്ചിരുന്നത്. ടണ്ണിന് 650 രൂപ വിലയിട്ടാണ് ഇത് നല്‍കിയിരുന്നത്. പിന്നീട് സ്വകാര്യ കമ്പനിയായ എന്‍.എസ്.എസ് ലോജിസ്റ്റിക്കുമായി കരാറിലത്തുകയായിരുന്നു. ടണ്ണിന് 130 രൂപക്കാണ് ഇവരുമായി കരാര്‍ ഒപ്പിട്ടത്. ഫാക്ടിന് വന്‍ നഷ്ടം വരുത്തിയ ഈ ഇടപാടിലൂടെ നൂറുകോടി രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. അഴിമതി വ്യക്തമാക്കുന്ന ഒട്ടേറെ രേഖകള്‍ സിബിഐക്കു ലഭിച്ചതായാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക