|    Jun 27 Tue, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫാക്ടിനെതിരായ പ്രചാരണം ദൗര്‍ഭാഗ്യകരമെന്ന് അധികൃതര്‍

Published : 27th October 2016 | Posted By: SMR

കൊച്ചി: ഫാക്ടില്‍ നിന്നും ജിപ്‌സം വില്‍പനയ്ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമെന്ന് അധികൃതര്‍.  സീനിയര്‍ മാനേജര്‍മാരെ അവരുടെ പ്രതിച്ഛായയേയും ഫാക്ടിന്റെ മാന്യതയേയും ബാധിക്കും വിധത്തില്‍ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നുവെന്നത്  ഖേദകരമാണെന്നും ഫാക്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫാക്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളര്‍ച്ചയും ലാഭവും കൈവരിക്കുന്നതിനുള്ള  പദ്ധതികള്‍ നടപ്പാക്കി വരികയാണ്.  സിഎംഡി പരിശ്രമങ്ങളുടെ ഫലമായി ഫാക്ടിന്റെ ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര സര്‍ക്കാരില്‍ വായ്പ അനുവദിക്കപ്പെട്ടത്. ഇത്തരം അനുകൂല നടപടിയുടെ സഹായം ഫാക്ടിന്റെ പ്രവര്‍ത്തന മൂലധന പരിമിതികളെ മറികടക്കാന്‍ സഹായിക്കുകയും അതിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറുമാസക്കാലയളവില്‍ റെക്കോഡ് ഉല്‍പാദനവും വില്‍പനയും കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. കാര്യങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കവേ ചില ര്‍ സ്ഥാപിത താല്‍പര്യവും  ഉപയോഗിച്ച് ഫാക്ടിനെതിരേ അഭ്യൂഹങ്ങളും കഥകളും പ്രചരിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി.  കൃത്യമായി പരിശോധിക്കാതെ ചില മാധ്യമങ്ങളും അഭ്യൂഹങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ചുവെന്നത് വേദനാജനകമാണ്.
കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ഗൂഢോദ്ദേശ്യമാണ് അവയ്ക്കു പിന്നിലുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ വളര്‍ച്ചയില്‍ തങ്ങളുടേതായ പങ്കു വഹിച്ചിട്ടുള്ള ഫാക്ട് കലാ, കായിക, സാഹിത്യ മേഖലകളിലെല്ലാം പരമാവധി പിന്തുണ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച ചരിത്രമുള്ള ഒരു കമ്പനിയെ ഒരു കരാറിന്മേലുള്ള അന്വേഷണത്തിന്റെ പേരില്‍ പൊതുസമൂഹത്തിനു മുന്നില്‍ താറടിച്ചുകാണിക്കുന്നത് തികച്ചും വേദനാജനകമാണെന്നും ഫാക്ട് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക