|    Jul 24 Mon, 2017 2:26 pm
Home   >  Editpage  >  Second edit  >  

ഫാക്ടറി വൈരം

Published : 22nd July 2016 | Posted By: SMR

ലണ്ടനില്‍ ഈയിടെ ലേലത്തിനു വച്ച ലെസദി ലാറോണ എന്ന വൈരത്തിന് 250 കോടി വര്‍ഷം പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്. ഭൂമിക്കടിയില്‍ ഉരുകിയ പാറയടുക്കില്‍നിന്നാണ് ചൂടും സമ്മര്‍ദ്ദവും കാരണം സാധാരണ നാം കാണുന്ന കരി വൈരമായി മാറുന്നത്. വൈരക്കല്ലുകള്‍ക്ക് മോഹവില കിട്ടാനുള്ള കാരണവും അതുതന്നെ. വൈരത്തെക്കുറിച്ച കഥകള്‍ ഏറെയുള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടുതാനും. എന്നാല്‍, ഇപ്രാവശ്യം ബോട്‌സ്വാനയില്‍നിന്നു വന്ന ലാറോണ ലേലത്തിനു വച്ചപ്പോള്‍ വാങ്ങാന്‍ ആളുണ്ടായില്ല.
പ്രധാന കാരണം, അത്ര വലുപ്പവും ഗുണവുമുള്ള വൈരം ഫാക്ടറിയില്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ മനുഷ്യന്‍ വികസിപ്പിച്ചതാണ്. ഇപ്പോള്‍ വ്യാവസായികാവശ്യത്തിനുള്ള ചെറിയ വൈരം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഭൂമിക്കടിയില്‍ കാണുന്ന സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ ലഭ്യമാണ്. അവ ഉപയോഗിച്ച് ലാറോണയെക്കാള്‍ കാരറ്റുള്ള വൈരം ഉല്‍പാദിപ്പിക്കാന്‍ കഴിയും. പ്രകൃതിയില്‍ കിട്ടുന്ന വൈരവും മനുഷ്യനിര്‍മിത വൈരവും തമ്മില്‍ ഒരു വ്യത്യാസവുമില്ലതാനും.
വൈരവാണിജ്യത്തിന്റെ പിന്നിലുള്ള ചോരപുരണ്ട കഥകള്‍ അറിയാന്‍ തുടങ്ങിയതും അതിന്റെ മതിപ്പു കുറയ്ക്കുന്നു. ആഫ്രിക്കയിലെ പല ആഭ്യന്തര കുഴപ്പങ്ങള്‍ക്കു വേണ്ട ആയുധങ്ങള്‍ ലഭിക്കുന്നത് വൈരഖനനത്തില്‍ നിന്നാണ്. നാലഞ്ചു കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കമ്പനിയാണ് വൈരത്തിന്റെ വില താഴാതെ സൂക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക