|    Jan 20 Fri, 2017 11:28 am
FLASH NEWS

ഫാക്ടംഫോസ ്ഉല്‍പാദനം; ഫാക്ട് സര്‍വകാല റെക്കോഡില്‍

Published : 7th September 2016 | Posted By: SMR

കൊച്ചി: പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ സമുച്ചയത്തില്‍ ഫാക്ടംഫോസിന്റെ ഉല്‍പാദനത്തില്‍ 21284 മെട്രിക് ടണ്ണിന്റെ സര്‍വകാല റെക്കോഡ്. അറുപതുകളില്‍ പ്ലാന്റ് സ്ഥാപിതമായശേഷം ആദ്യമായാണ് ഇത്രയും ഉല്‍പാദനം നടക്കുന്നത്.
ഫാക്ട് കൊച്ചിന്‍ ഡിവിഷനിലെ 56656 മെട്രിക് ടണ്‍ ഫാക്ടംഫോസുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കഴിഞ്ഞമാസത്തെ ആകെ ഉല്‍പാദനം 77940 മെട്രിക് ടണ്ണിലെത്തും. കഴിഞ്ഞ ഏഴുവര്‍ഷത്തെ റെക്കോഡാണിത്. സിങ്ക് ചേര്‍ത്ത ഫാക്ടംഫോസിന്റെ ഉല്‍പാദനവും 7042 മെട്രിക് ടണ്‍ എന്ന സര്‍വകാല റെക്കോഡിലെത്തി.
ആഗസ്തില്‍ 20004 മെട്രിക് ടണ്‍ അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെ 97943 മെട്രിക് ടണ്‍ വളമാണ് ഫാക്ടില്‍ ആകെ ഉല്‍പാദിപ്പിച്ചിരിക്കുന്നത്.
വിപണനത്തിലും ഈ റെക്കോഡ് സ്ഥാപിക്കാന്‍ ഫാക്ടിന് കഴിഞ്ഞമാസം സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 74141 മെട്രിക് ടണ്‍ ഫാക്ടംഫോസാണ് ആഗസ്തില്‍ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. ആഗസ്ത് വരെ ആകെ വിറ്റഴിച്ച 2.91 ലക്ഷം മെട്രിക് ടണ്‍ എന്നത് കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോഡുമാണ്.
ആഗസ്തില്‍ മാത്രം 88570 മെട്രിക് ടണ്‍ വളമാണ് വിറ്റഴിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ആകെ വില്‍പന ഇതോടെ 3.51 ലക്ഷം മെട്രിക് ടണ്ണിലെത്തി. തെക്കേ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ ഫാക്ടിന്റെ രാസവളങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യമാണ് ഉല്‍പാദനവും വില്‍പനയും വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സഹായകമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക