|    Jan 21 Sat, 2017 8:45 pm
FLASH NEWS

ഫാം തീവച്ച കേസ്: എട്ടുപേര്‍ അറസ്റ്റില്‍

Published : 6th February 2016 | Posted By: SMR

ചേര്‍പ്പ്: കരുവന്നൂര്‍ എട്ടുമുനയിലെ ഫാം തീ വച്ച് നശിപ്പിക്കുകയും ഫാമിലെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ ചേര്‍പ്പ് പോലിസ് അറസ്റ്റ് ചെയ്തു.
എട്ടുമുന സ്വദേശികളായ പുതുപ്പള്ളി വീട്ടില്‍ സുര (49), മൂലയില്‍ വീട്ടില്‍ അനൂപ് (36), പനംകുളം സ്വദേശികളായ കുണ്ടായി വീട്ടില്‍ ബിപീഷ് (28), കുണ്ടായി വീട്ടില്‍ ബിപിന്‍ (30), കരുവന്നൂര്‍ സ്വദേശികളായ കുഞ്ഞാലി പറമ്പില്‍ സിദ്ധീക്ക് (39), കേറബത്ത് വീട്ടില്‍ സഖീഷ് (35), കാരേപറമ്പില്‍ വീട്ടില്‍ അരുണ്‍ (30), കാരണയില്‍ വീട്ടില്‍ വിമോദ് (36) എന്നിവരെയാണ് ചേര്‍പ്പ് പോലിസ് അറസ്റ്റ് ചെയ്തത്. എട്ടുമുന സ്വദേശി കാരണയില്‍ മഠം ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഫാമിനാണ് പ്രതികള്‍ തീ വച്ച് നശിപ്പിച്ചത്.
ചേര്‍പ്പ് എസ്‌ഐ കെ അഭിലാഷ് കുമാര്‍, എഎസ്‌ഐമാരായ ജി എ സുരേഷ്, ഇ എസ് ജീജോ, സിപിഒമാരായ പ്രതാപന്‍, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക