|    Jul 21 Fri, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫഹദിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 1st March 2016 | Posted By: SMR

Fahadതിരുവനന്തപുരം: നടന്‍ ഫഹദ് ഫാസിലിനെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്. നിര്‍മാതാവ് അരോമ മണിയുടെ പരാതി പ്രകാരം തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (3) കോടതിയാണ് ഉത്തരവിട്ടത്. സിനിമയില്‍ അഭിനയിക്കാന്‍ 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. ഇതിന് പുറമെ 10 ലക്ഷം രൂപയുടെ ചെക്കും നല്‍കി. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ നടത്തി. അതിനുശേഷം ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു. കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ അരോമ മണി പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ മാത്രമാണ് നടന്നത്. ഇതേ തുടര്‍ന്നാണ് മണി കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക