|    Jun 24 Sun, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫസല്‍ വധക്കേസ്: ചോദ്യശരങ്ങള്‍ പ്രതിരോധിക്കാനാവാതെ സിപിഎം

Published : 23rd November 2016 | Posted By: SMR

fasal-final

ബഷീര്‍  പാമ്പുരുത്തി

കണ്ണൂര്‍: പത്തു വര്‍ഷം മുമ്പ് നടന്ന തലശ്ശേരിയിലെ ഫസല്‍വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലിസ് എത്തുമ്പോഴും ചോദ്യങ്ങള്‍ പ്രതിരോധിക്കാനാവാതെ സിപിഎം കുഴയുന്നു. തുടക്കം മുതല്‍ സമാനതകളില്ലാത്ത അിമറിശ്രമം നടന്ന രാഷ്ട്രീയ കൊലക്കേസാണിത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആദ്യമായി സിബിഐ അന്വേഷണം ഏറ്റെടുത്ത കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റൊരു കൊലക്കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള പ്രതിയായ ആര്‍എസ്എസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവാദവും കേസ് അന്വേഷണം അിമറിക്കാനാണെന്ന സംശയം ബലപ്പെടുന്നു.
ലോക്കല്‍ പോലിസ് മുതല്‍ സിബിഐ വരെ അന്വേഷിക്കുന്നിടത്തേക്ക് ഫസല്‍ വധക്കേസ് എത്തിച്ചത് തുടക്കം മുതല്‍ ഭരണകൂടം പോലിസിനെ ദുരുപയോഗം ചെയ്‌തെന്നു നീതിപീഠം കണ്ടെത്തിയതാണ്. പോലിസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം കണ്ടെത്തിയ വസ്തുതകളെ നേരിടാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടില്ല. ഫസലുമായോ കുടുംബവുമായോ ഊഷ്മള ബന്ധമില്ലാത്ത സഹോദരനെ കൂുപിടിച്ചു വരെ കുപ്രചാരണങ്ങള്‍ നടത്തി. അതും ഫലിക്കാതായപ്പോഴാണ്, പുതിയ വെളിപ്പെടുത്തലായി ആര്‍എസ്എസുകാരന്റെ കസ്റ്റഡി മൊഴിയെ പര്‍വതീകരിച്ച് വീണ്ടും സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
റമദാനിന്റെ അവസാന രാത്രി 2006 ഒക്‌ടോബര്‍ 22 പുലര്‍ച്ചെയാണു  പി കെ മുഹദ് ഫസല്‍ കൊല്ലപ്പെത്. സംഘര്‍ഷമൊന്നുമില്ലാതിരുന്ന മേഖലയില്‍ ചെറിയ പെരുന്നാള്‍ തലേന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കൊലപ്പെെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും പോലിസും പരിസരവാസികളുമെല്ലാം ആര്‍എസ്എസിലേക്കാണു വിരല്‍ചൂണ്ടിയത്. ആദ്യഘത്തില്‍ അന്വേഷണവും ആ വഴി നീങ്ങി. എന്നാല്‍, പൊടുന്നനെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. സമാനതകളില്ലാത്ത അിമറി നീക്കങ്ങള്‍ നടന്നു. അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസിലെ താല്‍പര്യം വ്യക്തമാക്കിയത്.  തലശേരി സിഐയായിരുന്ന പി സുകുമാരനില്‍ നിന്നു അന്വേഷണ ചുമതല പിറ്റേന്നു തന്നെ ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണനു കൈമാറി. മൂന്നു സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തില്‍ നിന്നും നാലാം ദിവസം ചുമതല മാറ്റി. അടുത്ത ഊഴം െ്രെകംബ്രാഞ്ചിനായിരുന്നു. അന്വേഷണം ഇഴയുന്നതിനാല്‍ കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെു 2007 ഫെബ്രുവരി 4ന് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചു.എസ്പി മോഹന്‍ദാസിനു കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് നല്‍കിയെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. ഇതിനിടെ, ഡിവൈഎസ്പി രാധാകൃഷ്ണനു ദുരൂഹസാഹചര്യത്തില്‍ ക്രൂരമര്‍ദ്ദനമേറ്റതിനു പിന്നിലും കേസുമായി ബന്ധപ്പെ സിപിഎം ഗൂഡാലോചനയാണെന്നു പിന്നീട് തെളിഞ്ഞു.
2007 ഏപ്രില്‍ 11നു അന്വേഷണം െ്രെകംബ്രാഞ്ച് എസ്പി ടി കെ രാജ്‌മോഹനും സംഘവും ഏറ്റെടുത്ത ശേഷമാണ്, ടി പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ തലശ്ശേരി റസ്റ്റ് ഹൗസില്‍ നടന്ന മധ്യസ്ഥതയ്ക്കു ശേഷമായിരുന്നു അറസ്റ്റ് എന്ന് ആരോപണമുയര്‍ന്നിരുന്നു. കൊടി സുനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുമ്പില്‍ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ പോലും കൊലപാതകത്തില്‍ പാര്‍ിക്കു പങ്കില്ലെന്ന് വളച്ചുകെില്ലാതെ പറയാന്‍ സിപിഎിനായില്ല. അന്വേഷണം സാധാരണ പ്രവര്‍ത്തകരിലൊതുക്കാമെന്നു ധരിച്ച സിപിഎം, ഫസലിന്റെ ഭാര്യ മറിയുവിന്റെയും അന്നത്തെ എന്‍ഡിഎഫ് നേതൃത്വത്തിന്റെയും നിയമപരമായ ഇടപെടലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ത്തു.
2008 ഫെബ്രുവരി 14ന്  സിബിഐ അന്വേഷണം ആവശ്യപ്പെു മറിയു വീണ്ടും ഹൈക്കോടതിയിലെത്തി.
സിംഗിള്‍ ബഞ്ച് കേസ് സിബിഐയ്ക്കു വിു. വിധിക്കെതിരേ എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. സര്‍ക്കാര്‍ സുപ്രിം കോടതി വരെ പോയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. സിബിഐ അന്വേഷണത്തില്‍ രണ്ടു ഘങ്ങളിലായി മൂന്നുപേര്‍ കൂടി അറസ്റ്റിലായി. അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും നീങ്ങി. കൊലപാതകവും അന്വേഷണവും നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രറിയായിരുന്ന പി ശശിയെ ചോദ്യംചെയ്തു.ഇതോടെ സിബിഐക്കെതിരേ തുറന്ന പോരുമായി സിപിഎം പ്രക്ഷോഭങ്ങള്‍ നടത്തി.കാരായി രാജനും കാരായി ചന്ദ്രശേഖരനും ചോദ്യംചെയ്യലിനു ഹാജരാവാതെ ഒഴിഞ്ഞുമാറി. ഒടുവില്‍ 2012 ജൂണ്‍ 12നു സിബിഐ കുറ്റപത്രം നല്‍കി. വര്‍ഗീയ കലാപത്തിനു സിപിഎം പദ്ധതിയിെന്നായിരുന്നു കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം.2012 ജൂണ്‍ 22നു എറണാകുളം സിജെഎം കോടതിയില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി.
ഒരു പതിറ്റാണ്ട് പിന്നിിും വിവാദങ്ങളൊഴിയാതെ പിന്തുടര്‍ന്ന ഫസല്‍ വധക്കേസ് തങ്ങള്‍ക്ക് സംസ്ഥാനത്ത്, പ്രത്യേകിച്ചും തലശ്ശേരിയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടിയായെന്ന് ബോധ്യപ്പെതോടെയാണ് സിപിഎം പ്രതിരോധശ്രമങ്ങളുമായി രംഗത്തെത്തിയത്. പ്രതിയായ ആര്‍എസ്എസുകാരന്റെ മൊഴിയുണ്ടെന്ന് പറഞ്ഞ് അന്വേഷണം അിമറിക്കാനുള്ള ശ്രമമാണെന്ന് സംശയമുയര്‍ന്നിുണ്ട്. കേസിന്റെ ഓരോ ഘത്തിലും സിപിഎം പ്രതിക്കൂിലായപ്പോഴൊന്നും കാര്യമായ പ്രതിരോധത്തിനു മുതിരാതിരുന്നവര്‍, കാരായിമാര്‍ ഉള്‍പ്പെ നേതാക്കള്‍ തടവറയിലായതോടെയാണ് സിബിഐയ്‌ക്കെതിരേ മുറവിളി കൂിത്തുടങ്ങിയത്. അപ്പോഴും, സിപിഎം ഭരണത്തില്‍ നടന്ന അറസ്റ്റും അന്വേഷണം അിമറിക്കാന്‍ നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെ ചോദ്യങ്ങള്‍ക്കു മുന്നില്‍ സിപിഎം നേതൃത്വം വിയര്‍ത്തൊലിക്കുകയാണ്.

Related News…

കുറ്റമേറ്റത് പോലിസ് മര്‍ദനം മൂലമെന്ന് സുബീഷ്

ഫസല്‍ വധം: വെളിപ്പെടുത്തല്‍ ദുരൂഹം- പോപുലര്‍ ഫ്രണ്ട്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss