|    Jun 25 Sun, 2017 7:13 am
FLASH NEWS
Home   >  Kerala   >  

ഫസല്‍ വധക്കേസ്:ആര്‍എസ്എസിന്റെ പങ്ക് പോലീസ് കെട്ടിച്ചമച്ചതെന്ന് ബിജെപി

Published : 22nd November 2016 | Posted By: mi.ptk

fasal-final

കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ് കെട്ടിചമച്ചതാണെന്ന് ബിജെപി ജില്ലാ നേതൃത്വം. സിപിഎം പോലീസ് അസോസിയേഷനിലെ സംസ്ഥാന നേതാക്കന്മാരായ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഭരണകൂട ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.
പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ മോഹനനെ വധിച്ച കേസില്‍ പിടിയിലായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് ചോദ്യം ചെയ്യലിനിടെ താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്ന് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.
ഫസല്‍ വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിനുപിന്നിലെന്ന് ബിജെപി ആരോപിച്ചു. മൂന്ന് വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. എന്നാല്‍ ഒരിക്കല്‍ പോലും ആര്‍എസ്എസിന്റെ പങ്ക് തെളിഞ്ഞിട്ടില്ല.അതിനാല്‍ ഇതിനെ നിയമപരമായി നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ രഞ്ജിത്ത് എന്നിവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക