|    Aug 17 Thu, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫസല്‍ വധക്കേസിലെ മുഖ്യസാക്ഷിക്ക് കേന്ദ്രസുരക്ഷ ഒരുക്കുന്നു

Published : 3rd August 2017 | Posted By: fsq

 

തലശ്ശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസിലെ മുഖ്യസാക്ഷിയായ ആര്‍എസ്എസ് നേതാവ് ഡയമണ്ട് മുക്കിലെ കുഞ്ഞിപ്പറമ്പത്ത് വി ശശിധരന് കേന്ദ്രസുരക്ഷയൊരുക്കുന്നു. സിപിഎമ്മിന്റെ വധഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണിത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ ഇളംതോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷി കൂടിയാണ് ശശിധരന്‍. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുകേസുകളും രജിസ്റ്റര്‍ ചെയ്തത്. സുരക്ഷയുമായി ബന്ധപ്പെട്ട് അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയെ കണ്ട് അനുമതി തേടി. ഫസല്‍ വധക്കേസിലും സിബിഐക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ശശിധരന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പോലിസ് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക