|    Jan 23 Mon, 2017 10:07 am
FLASH NEWS

ഫസല്‍ വധക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ; കാരായിമാരുടെ ഹരജി തള്ളി

Published : 2nd February 2016 | Posted By: swapna en

fasal


 കൊച്ചി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യവ്യവസ്ഥയില്‍ ഇളവില്ല. ഇളവ് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലുള്ള അപേക്ഷ.
കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവര്‍ക്കും എറണാകുളം ജില്ല വിട്ടുപോകരുത് എന്ന വ്യവസ്ഥയോടെയാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. കോടതി അനുമതിയോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇരുവരും വിജയിച്ചിരുന്നു. എറണാകുളം വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ വാട്‌സ് ആപിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം.

karai

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 933 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക