|    Jun 28 Wed, 2017 9:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫസല്‍ വധം: വെളിപ്പെടുത്തല്‍ ദുരൂഹം- പോപുലര്‍ ഫ്രണ്ട്

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹദ് ഫസല്‍ കൊല്ലപ്പെ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ ദുരൂഹമാണെന്നു പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കിറ്റി പ്രസ്താവിച്ചു.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍, താനുള്‍പ്പെടെയുള്ളവരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് കസ്റ്റഡിയിലിരിക്കെ നല്‍കിയെന്ന് പറയപ്പെടുന്ന മൊഴിയാണ് പുതിയ വെളിപ്പെടുത്തലായി വന്നിരിക്കുന്നത്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ടിപി വധക്കേസില്‍ പ്രതിയായ കൊടിസുനിയടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത സിപിഎം അതിനെതിരേ സുപ്രിംകോടതിയെ വരെ സമീപിച്ചിരുന്നു. ഇടതുഭരണകാലത്തെ് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ പ്രതിപ്പികയിലുള്‍പ്പെടുത്തിയും സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് വ്യക്തമാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രറിമാരായ പി കെ ത്വാഹ തങ്ങള്‍, എന്‍ പി ഷക്കീല്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക