|    Apr 28 Fri, 2017 12:12 am
FLASH NEWS

ഫസല്‍ വധം: യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം

Published : 10th January 2017 | Posted By: Navas Ali kn

PFI

കോഴിക്കോട്: ഫസല്‍ വധത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ നിലാപടെന്ന് ചെയര്‍മാന്‍ ഇ അബൂബക്കര്‍. കുറ്റവാളികള്‍ ആരാണെന്ന് തെളിയിക്കേണ്ടത് പോലിസും സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുമാണ്. കുറ്റവാളികളില്‍ മാറ്റമുണ്ടെങ്കില്‍ അതും കണ്ടത്തേണ്ടത് അവര്‍തന്നെ. പോപുലര്‍ ഫ്രണ്ടിന് അന്വേഷണ ഏജന്‍സികളൊന്നുമില്ല. ഫസല്‍ വധം ആര്‍എസ്എസ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ചിട്ടുണ്ടെങ്കില്‍ അത് സംഭവിച്ചിട്ടുണ്ടാവുക സിപിഎം ഭരിക്കുമ്പോഴാണ്. ഫസല്‍ വധിക്കപ്പെടുമ്പോള്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രിയെന്നും കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ഇ അബൂബക്കര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day