|    Jul 23 Mon, 2018 8:43 pm
FLASH NEWS
Home   >  Kerala   >  

ഫസല്‍ വധം: ജാമ്യ വ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ ചടങ്ങില്‍ പങ്കെടുത്തു

Published : 11th September 2017 | Posted By: shadina sdna


തലശ്ശേരി: ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായി രാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു. ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് കണ്ണൂരില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്‌.  എന്നാല്‍ ഇന്നലെ കണ്ണൂരില്‍ നടന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങിലാണ് വിലക്ക് ലംഘിച്ച്‌ കാരായി രാജന്‍ പങ്കെടുത്തത്. ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രത്യേകാനുമതി വാങ്ങിയാണ് കണ്ണൂരിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss