|    Oct 17 Tue, 2017 3:26 pm
Home   >  Todays Paper  >  Page 4  >  

ഫസല്‍ വധം: അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Published : 8th July 2016 | Posted By: SMR

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ആണ് സിബിഐക്കു നിര്‍ദേശം നല്‍കിയത്. ഇതോടൊപ്പം ഫസലിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ അന്വേഷണ റിപോര്‍ട്ട് നല്‍കിയോയെന്നും കോടതി ആരാഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയുവിനെ ഹരജിയില്‍ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് വീണ്ടും 20ന് പരിഗണിക്കാനായി മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക