|    Jul 21 Fri, 2017 12:27 am
FLASH NEWS

ഫസല്‍വധം; കാരായി സഹോദരന്മാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി

Published : 9th October 2015 | Posted By: TK

കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം വിടാന്‍ അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂരില്‍ പോകാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കണ്ണൂരില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു നേരത്തെ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥയാണ് ഇളവ് ചെയ്തത്. പോകുന്നതിന് മുമ്പായി രണ്ടുപേരും സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണം. കണ്ണൂരില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളേതെന്നും കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.കാരായി രാജന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ സ്ഥാനാര്‍ത്ഥിയുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക