|    Jan 22 Sun, 2017 3:15 am
FLASH NEWS

ഫലൂജ വിടാന്‍ ശ്രമിച്ച 260 ഐഎസ് വാഹനങ്ങള്‍ ഇറാഖി സേന തകര്‍ത്തു

Published : 1st July 2016 | Posted By: SMR

ബഗ്ദാദ്: ഫലൂജയില്‍ തിരിച്ചടി നേരിട്ടതോടെ പലായനം ചെയ്യാന്‍ ശ്രമിച്ച ഐഎസിന്റെ 260ഓളം വാഹനങ്ങള്‍ ഇറാഖ് സൈന്യം വ്യോമാക്രമണത്തില്‍ നശിപ്പിച്ചു.
150ലധികം ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖി സൈന്യം ആക്രമണം ശക്തമാക്കിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടോടെ പടിഞ്ഞാറന്‍ നഗരത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും മറ്റും നിറച്ച നൂറു കണക്കിന് വാഹനങ്ങള്‍ ഫലൂജ വിടാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് സംയുക്ത ദൗത്യസേനയുടെ കമാന്‍ഡര്‍ യഹ്‌യ റസൂല്‍ അറിയിച്ചു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലയില്‍ ഇനിയും ഐഎസ് സാന്നിദ്ധ്യമുണ്ടെന്നാണ് കരുതുന്നത്.
ഇത്രയും വലിയ ഒരാക്രമണം ഐഎസിനെതിരേ നടത്തുന്നത് ആദ്യമായാണെന്നും സൈന്യം പറഞ്ഞു. വ്യത്യസ്ത സംഭവത്തില്‍ യുഎസ് സഖ്യസേന 60ഓളം ഐഎസ് വാഹനങ്ങള്‍ തകര്‍ത്തതായി അന്‍ബാര്‍ ദൗത്യത്തിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ മഹാലാവി എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഐഎസ് പ്രവര്‍ത്തകരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ബഗ്ദാദില്‍ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള ഫലൂജ പൂര്‍ണമായും ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചതായി ഇറാഖി സൈന്യം അറിയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക