|    Oct 21 Sat, 2017 12:03 pm
Home   >  Todays Paper  >  page 9  >  

ഫലൂജ: നഗരത്തിനു ചുറ്റും ഇറാഖ് സേന കിടങ്ങു നിര്‍മിക്കും

Published : 24th July 2016 | Posted By: SMR

ബഗ്ദാദ്: ഐഎസില്‍ നിന്നു തിരിച്ചുപിടിച്ച ഫലൂജ നഗരത്തിനു ചുറ്റിലും ഇറാഖ്‌സേന കിടങ്ങു സ്ഥാപിക്കും. കിടങ്ങു സ്ഥാപിച്ചാല്‍ നഗരത്തില്‍ നിന്നു പുറത്തേക്കു ഒരുവഴി മാത്രമായിരിക്കും ഉണ്ടാവുക. കഴിഞ്ഞ മാസമായിരുന്നു ഇറാഖിസേന ഫലൂജ തിരിച്ചുപിടിച്ചത്. ഐഎസുമായുള്ള ഇറാഖ്‌സേനയുടെ പോരാട്ടത്തിനിടെ ഫലൂജ നിവാസികളില്‍ ഭൂരിപക്ഷവും നഗരം വിട്ടിരുന്നു. 11 കിലോമീറ്റര്‍ ചുറ്റളവിലാണ് പുതിയ കിടങ്ങ് നിര്‍മിക്കുന്നതെന്നും ഇതിനു ചുറ്റും സൈനികരെ വിന്യസിക്കുമെന്നും സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക