|    Oct 15 Mon, 2018 2:12 pm
FLASH NEWS
Home   >  News now   >  

ഫലസ്തീന് ഇന്റര്‍പോള്‍ അംഗത്വം

Published : 28th September 2017 | Posted By: shins

ബെയ്ജിങ്: ഫലസ്തീന് രാജ്യാന്തര പോലീസ് സംവിധാനമായ ഇന്റര്‍പോളിന്റെ പൂര്‍ണ അംഗത്വം നല്‍കി. ബെയ്ജിങില്‍ നടന്ന 86ാമത് ഇന്റര്‍പോര്‍ ജനറല്‍ അസംബ്ലിയില്‍ 75 രാജ്യങ്ങള്‍ ഫലസ്തീന് അംഗത്വം നല്‍കുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. 34 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും 24 രാഷ്ട്രങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്യുകയും ചെയ്തു. ഫലസ്തീന്‍ ജനതയുടെ വിജയമാണിതെന്നും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തങ്ങളുടെ മുറവിളിയ്ക്കും അവകാശത്തിനും ലഭിക്കുന്ന പിന്തുണയാണിതെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹമദുല്ല പ്രതികരിച്ചു. നിലവില്‍ ഇന്റര്‍പോളില്‍ 192 അംഗരാജ്യങ്ങളാണുള്ളത്. 2012ല്‍ ഫലസ്തീന് യുഎന്നില്‍ നിരീക്ഷക സ്ഥാനം ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss