|    Jan 25 Wed, 2017 5:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫലസ്തീന്‍ സംഘടനകള്‍ യോജിപ്പിലെത്തണമെന്ന് ഖത്തര്‍

Published : 11th August 2016 | Posted By: SMR

ദോഹ: വിഭാഗീയതകള്‍ മറന്ന് ഫലസ്തീന്റെ ഭാവിക്കു വേണ്ടി യോജിപ്പിലെത്താന്‍ വിവിധ സംഘടനകളോട് ഗസാ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ഇമാദി ആഹ്വാനം ചെയ്തു. ആഭ്യന്തര കലഹങ്ങള്‍ വെടിഞ്ഞ് ഫലസ്തീന്റെ ഉന്നതിക്കു വേണ്ടി കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ പാര്‍ട്ടികളില്‍ പെട്ട ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെയും വിവിധ സംഘടനാ പ്രതിനിധികളെയും നേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ജനതയുടെ നല്ല ഭാവിയാണ് ഖത്തര്‍ എന്നും ആഗ്രഹിക്കുന്നത്. യുഎന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളിലെല്ലാം എക്കാലവും ഫലസ്തീനു വേണ്ടിയാണ് ഖത്തര്‍ നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം വിശദീരിച്ചു.
കഴിഞ്ഞ ദിവസം ഫലസ്തീന്‍ ഐക്യസര്‍ക്കാരിലെ മന്ത്രിമാരും ജനപ്രതിനിധികളും ഫലസ്തീന്‍ നാഷനല്‍ അതോറിറ്റി പ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഐക്യനീക്കങ്ങള്‍ക്കു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചക്കും അവസരം ഒരുക്കിയതിനെ അംബാസഡര്‍ പ്രശംസിച്ചു.
സംഘടനകളുടെ സൗഹൃദം പുനസ്ഥാപിക്കുന്നത് ഫലസ്തീന്‍ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  കലഹിക്കുന്ന വിവിധ ഫലസ്തീന്‍ സംഘടനകളെ ഏകോപിപ്പിക്കാന്‍ ഖത്തര്‍ പല തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ക്യുഎന്‍എ റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പിന്തുണയ്ക്കും ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഫസ്റ്റ് ഡപ്യൂട്ടി സ്പീക്കര്‍ ഡോ. അഹ്മദ് ബഹര്‍ നന്ദി അറിയിച്ചു. എല്ലാ അന്താരാഷ്ട്ര വേദികളിലും ഖത്തര്‍ ഫലസ്തീനിനു വേണ്ടി നിലകൊള്ളുന്നതിനു പുറമെ സാമ്പത്തികമായും ധാര്‍മികമായും രാഷ്ട്രീയമായും നല്‍കുന്ന പിന്തുണ അഭിന്ദനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഫലസ്തീന്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്കുള്ള പ്രാദേശിക തിരഞ്ഞെടുപ്പിന് എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ഫലസ്തീന്‍ പുനനിര്‍മാണത്തിനൊപ്പം രാഷ്ട്രീയ പിന്തുണയ്ക്കും ഖത്തര്‍ നടത്തുന്ന പരിശ്രമങ്ങളെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ഉപമേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രശംസിച്ചു. ഉഭയകക്ഷി ധാരണയിലെത്തിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ ഫത്ഹ് സെന്‍ട്രല്‍ കമ്മിറ്റി അംഗം സഖര്‍ ബിസീസൂ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക