|    Aug 19 Sun, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ വംശജ യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം വനിതാ അംഗം

Published : 10th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്്്‌ലും വനിതയാവാനൊരുങ്ങി ഫലസ്തീന്‍ വംശജ റാഷിദ തലൈബ് (42). ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മിഷഗണ്ണില്‍ നിന്നാണ് ഇവര്‍ കോണ്‍ഗ്രസിലെത്തുക. മിഷഗണ്ണില്‍ നിന്നുള്ള പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇവര്‍ വിജയിച്ചു.
മിഷിഗണില്‍ പ്രൈമറിയില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബ്രിന്‍ണ്ടാ ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം റാഷിദ തലൈബ് സ്വന്തമാക്കിയത്. നവംബറില്‍ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലക്കന്‍ പാര്‍ട്ടിയും മറ്റും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെന്നതാണ് ഇവരുടെ വിജയം സുനിശ്ചിതമാക്കിയത്. 1965 മുതല്‍ ഡെമോക്രാറ്റിക് അംഗം ജോണ്‍ കോണിയേര്‍സ് ആണ് ഇവിടെ് മല്‍സരിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കോര്‍ണിയേര്‍സിനോട് വിരമിക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു.
2006ല്‍ മിന്നസോട്ടയില്‍ നിന്ന് കീത്ത് എല്ലിസണും 2008ല്‍ ഇന്ത്യാനയില്‍ ആഡ്രി കാര്‍സണുമാണ്്് മുമ്പ്് കോണ്‍ഗ്രസ്സില്‍ എത്തിയ ഇസ്്്‌ലാം മത വിശ്വാസികള്‍. റാഷിദയുടെ മാതാപിതാക്കള്‍ ഫലസ്തീനില്‍ നിന്നാണ് ഡിട്രോയ്റ്റില്‍ കുടിയേറ്റക്കാരായി എത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss