|    May 24 Wed, 2017 2:19 am
FLASH NEWS

ഫലസ്തീന്‍ യുവാവിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് യുനര്‍വ

Published : 24th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിനടുത്തുള്ള ഹെബ്രോണില്‍ സംഘര്‍ഷത്തിനിടെ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യുഎന്‍ കാരുണ്യ ഏജന്‍സിയായ യുനര്‍വ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് ഫലസ്തീനി കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കില്‍ അധികാരം അവകാശപ്പെടുന്ന ഇസ്രായേലിനാണ് അവിടുത്തെ അഭയാര്‍ഥികളുള്‍പ്പെടെയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തമെന്ന് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
അതിനാല്‍ ഇസ്രായേല്‍ ഇതിനെക്കുറിച്ച് പൂര്‍ണ അന്വേഷണം നടത്തണം. അല്‍ ഫവാര്‍ അഭയാര്‍ഥി ക്യാംപില്‍ നൂറുകണക്കിന് ഇസ്രായേല്‍ സൈനികര്‍ ഇരച്ചെത്തി ആക്രമണം നടത്തിയെന്നാണ് ഫലസ്തീന്‍ പ്രദേശവാസികള്‍ പറയുന്നതെന്ന് യുനര്‍വ ചൂണ്ടിക്കാട്ടി. 200ഓളം വീടുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day