|    May 26 Fri, 2017 12:06 am
FLASH NEWS

ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചു

Published : 27th September 2016 | Posted By: SMR

ജറുസലേം: വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മുന്നറിയിപ്പില്ലാതെ മരവിപ്പിച്ചതായി റിപോര്‍ട്ട്. ഫലസ്തീന്‍ വാര്‍ത്തകള്‍ പുറത്തുവിടുന്ന പ്രധാന മാധ്യമങ്ങളായ സ്വഹാബ് വാര്‍ത്താ ഏജന്‍സിയിലെ നാല് എഡിറ്റര്‍മാരുടെയും ക്വാഡ്‌സ് വാര്‍ത്താ നെറ്റ്‌വര്‍ക്കിലെ മൂന്നുപേരുടെയും അക്കൗണ്ടുകളാണ് ഫേസ്ബുക്ക് അധികൃതര്‍ മരവിപ്പിച്ചത്. ഫേസ്ബുക്കില്‍ അഞ്ചു ദശലക്ഷത്തിലധികം ലൈക്കുകള്‍ നേടി ജനപ്രീതിയാര്‍ജിച്ച ഇവരുടെ സ്വകാര്യ അക്കൗണ്ടുകള്‍ ഒരാഴ്ചയായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും റിപോര്‍ട്ട് പറയുന്നു.
അതേസമയം, യുഎസ് ആസ്ഥാനമായ ഫേസ്ബുക്കുമായി അടുത്തിടെ ഇസ്രായേല്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ആരോപണമുണ്ട്. ഇതിലൂടെ ഫലസ്തീന്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കാനും ലക്ഷ്യമിടുന്നതായി റിപോര്‍ട്ട് പറയുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ഖേദപ്രകടനവുമായി ഫേസ്ബുക്ക് രംഗത്തെത്തി. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും തടഞ്ഞുവയ്ക്കപ്പെട്ട അക്കൗണ്ടുകള്‍ ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. തടഞ്ഞുവയ്ക്കപ്പെട്ട നാല് അക്കൗണ്ടുകളില്‍ ഒന്ന് ശനിയാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day