|    Nov 25 Sat, 2017 9:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ കോടതി 14 വര്‍ഷം തടവിന് ശിക്ഷിച്ചു

Published : 9th November 2016 | Posted By: SMR

ജറുസലേം: ഇസ്രായേല്‍ പൗരന്മാരെ കത്തികൊണ്ട് മുറിവേല്‍പിച്ചെന്ന കേസില്‍ 14കാരനായ ഫലസ്തീന്‍ ബാലന്‍  അഹ്മദ് മന്‍സാരയെ  12 വര്‍ഷം തടവിനു ഇസ്രായേല്‍ കോടതി ശിക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. വടക്കന്‍ ജറുസലേമില്‍ വച്ച് അഹ്മദ് മന്‍സാരയും ബന്ധു ഹസന്‍ മന്‍സാരയും രണ്ട് പേരെ കത്തികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
ജറുസലേം ജില്ലാ കോടതിയുടേതാണ് വിധി. സംഭവത്തിനിടയ്ക്ക് മന്‍സാരയുടെ ബന്ധു 15 കാരനായ ഹസന്‍ മന്‍സാരയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നിരുന്നു. സംഭവത്തിനിടയില്‍ മന്‍സാരയെ കാറിടിച്ച് കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. അന്നത്തെ അക്രമണം ഇരു രാഷ്ടങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാക്കിയിരുന്നു. വിധിക്കെതിരേ അന്താരാഷ്ട്രതലത്തില്‍  വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കല്ലെറിയുന്നതടക്കമുള്ള നിസ്സാര കുറ്റങ്ങളുടെ പേരില്‍ നിരവധി ഫലസ്തീന്‍ കുട്ടികളാണ് ഓരോ വര്‍ഷവും കഠിന ശിക്ഷയ്ക്ക് വിധേയരായി ഇസ്രായേല്‍ തടവില്‍ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക