|    Dec 10 Mon, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫലസ്തീന്‍ ഫോറം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനു തുടക്കം

Published : 19th November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: മാധ്യമ ഏകോപനത്തിനുള്ള ഫലസ്തീന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനു തുടക്കമായി. ‘ഫലസ്തീന്‍ ലോകത്തെ അഭിമുഖീകരിക്കുന്നു’ എന്ന പ്രമേയം ആസ്പദമാക്കിയുള്ള ത്രിദിന സമ്മേളനത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 700ഓളം മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും ചിന്തകരും പങ്കെടുക്കുന്നുണ്ട്.
ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഉദ്ഭവം, ചരിത്രം, പാശ്ചാത്യ നാടുകളിലെ മാധ്യമങ്ങള്‍ക്കു മേലുള്ള സയണിസ്റ്റ് സ്വാധീനം, അറബ് മാധ്യമലോകത്തെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്. സമ്മേളനം ഇന്നു സമാപിക്കും.
യുഎസില്‍ നിന്നുള്ള റംസി ബറൂദ്, ബ്രിട്ടനില്‍ നിന്നുള്ള ഇവോണ്‍ റിഡ്‌ലി, ജറുസലേമില്‍ നിന്നുള്ള ഇഹാബ് ജല്ലാദ് തുടങ്ങിയവര്‍ ഫലസ്തീനികള്‍ മാധ്യമരംഗത്ത് നേരിടുന്ന ഭീഷണികള്‍ എന്തെന്നു വിശദീകരിച്ചു. കോണ്‍ഫറന്‍സില്‍ തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസ്, ദ വയര്‍ ഓണ്‍ലൈന്‍ ചീഫ് റിപോര്‍ട്ടര്‍ ആരിഫ ഖാനം, ഏഷ്യാ ടൈംസ് പ്രത്യേക പ്രതിനിധി അഷ്‌റഫ് അലി, ഡിഎന്‍എ ഡല്‍ഹി ലേഖകന്‍ ഇഫ്തിഖാര്‍ ഗീലാനി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss