|    Mar 24 Fri, 2017 1:52 pm
FLASH NEWS

ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവയ്ക്കുന്നവരെ അഭിനന്ദിക്കുന്ന ഇസ്രായേല്‍ സൈനികന്റെ വീഡിയോ

Published : 15th January 2016 | Posted By: swapna en

രാമള്ള: ഫലസ്തീന്‍ പ്രതിഷേധക്കാരെ ഒളിഞ്ഞ് നിന്ന് വെടിവച്ച് വീഴ്ത്തുന്ന ആളെ ഇസ്രായേല്‍  സൈനികന്‍ അഭിനന്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫലസ്തീന്‍ ആക്റ്റിവിസ്റ്റായ കരീം അസാകരയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാമള്ളയില്‍ ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവച്ചുവീഴ്ത്തുന്ന ആളെ ഇസ്രായേല്‍ സൈനികന്‍ അഭിനന്ദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.യുവാവിനെ സൈനികന്‍ പ്രോല്‍സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഹീബ്രു ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്. വേഗം അവരെ വെടിവയ്ക്കാന്‍, നിനക്ക് സമ്മതം തന്നിരിക്കുന്നു. നീ അവനെ അടിച്ചോ സൈനികന്‍ യുവാവിനോട് ചോദിക്കുന്നു. യുവാവ് അടിച്ചു എന്ന് ഉത്തരവ് പറയുന്നുണ്ട്. നിരായുധരായ ഫലസ്തീനികളെയാണ് ഈ വീഡിയോയില്‍ വെടിവയ്ക്കുന്നത്. സംഘര്‍ഷത്തിനിടെ ഇസ്രായേല്‍ സൈനികന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ന്നത്.
ഈ വീഡിയോ ഇതിനോടകം 10,000 പേര്‍ കണ്ടു. കഴിഞ്ഞ ദിവസമാണ് ഇത് പോസ്റ്റ് ചെയ്തത്.

(Visited 442 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക