|    May 23 Tue, 2017 1:04 am
FLASH NEWS

ഫലസ്തീന്‍ തടവുകാരന്‍ മരിച്ചു

Published : 26th September 2016 | Posted By: SMR

തെല്‍അവീവ്: ഇസ്രായേലി ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഫലസ്തീന്‍ തടവുകാരന്‍ പക്ഷാഘാതത്തെത്തുടര്‍ന്നു മരിച്ചു. യാസര്‍ ഹംദൗന(41)യാണു മരിച്ചത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ യാബാദ് ഗ്രാമത്തില്‍നിന്നുള്ള ഹംദൗന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്നു ബന്ധുക്കളെ ഉദ്ധരിച്ച് ഫലസ്തീനി വാര്‍ത്താ ഏജന്‍സിയായ മആന്‍ റിപോര്‍ട്ട് ചെയ്തു. ഹംദാനിയുടെ മരണത്തിലേക്കു നയിച്ച ജയിലിലെ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ചു തടവുകാര്‍ മൂന്നുദിവസം നിരാഹാരസമരം നടത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഹംദൗന നേരിട്ടിരുന്നതായി ഫലസ്തീന്‍ ഡീറ്റെയ്‌നീസ് കമ്മീഷന്‍ അറിയിച്ചു. 2013ല്‍ ഇസ്രായേലി ജയില്‍ ജീവനക്കാരില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. 216 ഫലസ്തീന്‍ തടവുകാര്‍ ഇതുവരെ ഇസ്രായേലി ജയിലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day