|    Mar 29 Wed, 2017 5:11 am
FLASH NEWS

ഫലസ്തീന്‍ ഒളിംപിക് ടീം അംഗങ്ങളെ ഇസ്രായേല്‍ തടഞ്ഞു

Published : 4th August 2016 | Posted By: SMR

ഗസസിറ്റി: ഫലസ്തീന്‍ ഒളിംപിക് ടീം തലവന്‍ ഇസ്സാം ഖിഷ്തയെ ഗസയില്‍നിന്നു പുറത്തുകടക്കുന്നതില്‍നിന്ന് ഇസ്രായേല്‍ തടഞ്ഞു. ഖിഷ്തയ്ക്ക് ഗസയില്‍നിന്നു പുറത്തുപോവാന്‍ ഇസ്രായേല്‍ അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കാനായി ബ്രസീലിലേക്കു പറഞ്ഞയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും ഫലസ്തീന്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ മുന്‍തെര്‍ മസല്‍മെഹ് അറിയിച്ചു.
ഖിഷ്തയ്ക്കു പുറമെ ഗസയില്‍നിന്നുള്ള ഒരു പരിശീലകനെയും കമ്മിറ്റിയുടെ ഉപനേതാവിനെയും ബ്രസീലിലേക്കു പോവുന്നതില്‍നിന്ന് ഇസ്രായേല്‍ അധികൃതര്‍ തടഞ്ഞിട്ടുണ്ട്. ഗസ അതിര്‍ത്തി ഇസ്രായേല്‍ തടഞ്ഞാലുള്ള ബദല്‍മാര്‍ഗം ഈജിപ്ത് അതിര്‍ത്തിയിലെ റാഫ വഴി പുറത്തുകടക്കുന്നതാണ്. എന്നാല്‍, അപൂര്‍വമായി മാത്രം തുറക്കുന്ന റാഫ അതിര്‍ത്തി വഴി ടീം അംഗങ്ങളെ ുറത്തെത്തിക്കുന്നതിനുള്ള സാധ്യത കുറവാണ്. ആറ് അത്‌ലറ്റുകളും കോച്ചുകളും ഉദ്യോഗസ്ഥരുമടക്കം 22 അംഗ ടീമാണ് ഫലസ്തീനില്‍നിന്ന് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day